PRFA Site ലേക്ക് കഥകള്‍ കവിതകള്‍ എഴുത്തുകള്‍ ചിത്രങ്ങള്‍ പരസ്യങ്ങള്‍ ക്ഷണിക്കുന്നു. Upload here
 


ഉരുൾപൊട്ടൽ

കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദ്ദം മൂലം ഭൂസ്ഥിരത നഷ്ടപ്പെടുന്നതു കൊണ്ട് ഉയർന്ന പ്രദേശ ങ്ങളിലെ മണ്ണും പാറയും ചരലും ഉരുളൻ കല്ലുകളും മറ്റ് ഭൂവസ്തുക്കളും വൻതോ തിൽ വളരെ പെട്ടെന്ന് താണസ്ഥലങ്ങളി ലേക്ക് പതിക്കുന്ന പ്രതിഭാസമാണ്  ഉരുൾ പൊട്ടൽ. മഴക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ സംഭവിക്കുന്ന ഈ പ്രതിഭാ സത്താൽ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്ത ള്ളപ്പെടുന്നു.


കാരണങ്ങൾ

ശിലാപാളികളുടെ ശക്തിക്ഷയവും രൂപാന്ത രങ്ങളും മൺപാളികളിലെ രാസഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണ ങ്ങളും ശക്തമായ വർഷപാതവും ദ്രവീകര ണവും ഉരുൾ പൊട്ടലുണ്ടാകാനുള്ള കാരണ ങ്ങളാണ്. 

ഭൂമികുലുക്കം,മേഘസ്ഫോടനം,വരൾച്ചയെത്തുടർന്നുണ്ടായേക്കാവുന്ന പേമാരി , മനുഷ്യ ഇടപെടൽ തുടങ്ങിയവയും  ഉരുൾ പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്   കേരളത്തിലെ ഉയർന്നപ്രദേശമായ  ഇടുക്കി ജില്ലയിൽ മഴക്കാലത്ത് പല പ്രദേശങ്ങ ളിലും ഇവ സർവ്വസാധാരണമാണ്.

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാ വം, മണ്ണിൻറെ ഘടന, മരങ്ങളുടെ പ്രത്യേക ത തുടങ്ങിയവ കണക്കിലെടുക്കാതെ മല ഞ്ചരുവുകളിൽ കൃഷി, മണ്ണ്/പാറ ഖനനം, റോഡ് കെട്ടിട നിർമ്മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകർക്കു കയും വൻതോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യു ന്നു. സ്വാഭാവിക മരങ്ങൾ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങൾ ഉണ്ടാക്കു ക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷിക ൾ ചെയ്യുക, ഫാമുകൾ നിർമ്മിക്കുക, കെട്ടി ടം പണിയുക, അമിത ഭാരം ഏൽപ്പിക്കുക, സ്പോടനങ്ങൾ, ഭാരമേറിയ വാഹനങ്ങളു ടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുൾ പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്.

മലമുകളിൽ കനത്ത മഴ പെയ്യുമ്പോൾ വ ൻതോതിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങു കയും ആ വെള്ളക്കെട്ട് താങ്ങാൻ മലയടി വാരത്തെ മണ്ണിന് ഉറപ്പില്ലാതെ വരുമ്പോഴാ ണ് സാധാരണ ഉരുൾപൊട്ടൽ ഉണ്ടാകുന്ന ത്.  മലഞ്ചെരുവിലെ ഭൂമിയ്ക്കടിയിലെ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു ഉപരിതലത്തിലേക്ക് സമ്മർദം വർദ്ധിക്കു കയും ഒരു പരിധി കഴിയുമ്പോൾ ജലം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതോടൊപ്പം പാറകളും വൻ വൃ ക്ഷങ്ങളും മറ്റും ഈ കുതിർന്ന മണ്ണിനോ ടൊപ്പം വലിയ തോതിൽ താഴേക്ക് പതി ക്കുന്നു.  72 ഡിഗ്രിയിൽ അധികം ചെരിവു ള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്.

ഉരുൾപൊട്ടൽ നാഭി

ഉരുൾപൊട്ടലിന്റെ ഫലമായി വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുൾ പൊട്ടൽ നാഭിയെന്നാണ് വിളിക്കുക.

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ

ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തി ന്റെ 2010ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 % മേഖലകളാണ് ഉരുൾപൊട്ടലിനു സാ ധ്യതയുള്ളതെന്നു വില യിരുത്തിയത്. 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതിൽ വയനാട് ,നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പ ള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യ താപ്പട്ടികയിലുണ്ട്.

കേരളത്തിൽ ഉരുൾപൊട്ടൽ വർധിക്കു ന്നതിന്റെ പ്രധാന കാരണങ്ങൾ

·       മലകളിലും കുന്നുകളിലും നടക്കുന്ന അ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങ ളും ഖനനവും മണ്ണിന്റെ ഘടനയിൽ വരു ത്തുന്ന മാറ്റങ്ങൾ.

·        മലകളിൽനിന്നു താഴേക്കുള്ള സ്വാഭാവി കമായ നീർച്ചാലുകൾ തടസ്സപ്പെടുത്തുന്ന തിലൂടെ, വെള്ളം കെട്ടിനിന്നു മണ്ണിലേക്കി റങ്ങി സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന മാറ്റം.

·        മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേള യിൽ പെയ്യുന്ന അതിതീവ്രമഴ. ഇത് കേര ളത്തിന്റെ മലയോരങ്ങളെ ഉരുൾപൊട്ട ലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യ താകേന്ദ്രങ്ങളായി മാറ്റുന്നു.

Class Notes -Environmental Science Read My Blog

No comments:

Post a Comment